All Categories

Uploaded at 1 month ago | Date: 04/08/2024 14:17:59

ചേന്ദമംഗലം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയയും ചേന്ദമംഗലം നായർ സമാജവും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. സമാജം ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് വി കെ പ്രതാപിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ. സി ഒ ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഡോ രജനീഷ് പൈതൃകം മുഖ്യപ്രഭാഷണം നടത്തി. വി യു ശ്രീജിത്ത്, പി ആർ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഡോക്ടർമാരായ സി ഒ ജനാർദനൻ, രവി നാരായണ കുമാർ , എസ് കെ ജയപ്രസാദ് ,അനിഷ വിമൽ, വിഷ്ണുദത്ത, രജനീഷ് , വിനോബ, രേഷ്മ, വിദ്യാ മണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.