All Categories

Uploaded at 1 year ago | Date: 15/08/2022 15:18:03

ന്യൂഡൽഹി ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഭൂമിയിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ പാറിക്കളിച്ച് ദേശീയപതാക. സ്പേസ് കിഡ്സ് ഇന്ത്യ എന്ന കമ്പനിയാണ് ഹോട്ട് എയർ ബലൂൺ വഴി ഭൂമിയിൽനിന്ന് 1.06 ലക്ഷം അടിക്കു മുകളിൽ ദേശീയപതാകയെത്തിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ എന്ന സർക്കാർ പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവും ബഹുമാനവും കാണിക്കാനും ഇന്ത്യയെ നിരന്തരം അഭിമാനപൂരിതമാക്കുന്ന ജനങ്ങൾക്കുള്ള ആദരവുമാണ് ഭൂമിക്കു മുകളിൽ പതാക എത്തിക്കാൻ പ്രേരിപ്പിച്ചത്.


INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.