All Categories

Uploaded at 2 years ago | Date: 11/09/2021 20:13:16

കോ​ഴി​ക്കോ​ട്: നി​പ്പ ഭീ​തി​യി​ൽ കൂ​ടു​ത​ൽ ആ​ശ്വാ​സം. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ക​ളും നെ​ഗ​റ്റീ​വാ​യി. വ​വ്വാ​ലു​ക​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യി​രി​ക്കു​ന്ന​ത്.

ചാ​ത്ത​മം​ഗ​ല​ത്ത​നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളാ​ണ് പരിശോധിച്ചത്. ഭോ​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റ്യൂ​ട്ടി​ലാ​ണ് ഇ​വ പ​രി​ശോ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. മ​രി​ച്ച കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 20 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ ആ​കെ 108 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

94 പേ​ര്‍​ക്കാ​യി​രു​ന്നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ​യെ​ല്ലാം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഇ​ത് ആ​ശ്വാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട ഹൈ ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ല്‍ പെ​ട്ട​വ​രെ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പു​തു​താ​യി ആ​ര്‍​ക്കും നി​പ്പ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ത​ന്നെ​യാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.