All Categories

Uploaded at 1 year ago | Date: 21/02/2023 21:32:02

കഥ
------------------------
മയവും മായവുമില്ലാതെ
by
ഉണ്ണി വാരിയത്ത് 

     പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പലവ്യഞ്ജനങ്ങളും മായം കലർത്തപ്പെട്ട്  വിഷമയമായിരിക്കുന്ന കാലം!
     " മേന്മയുള്ള സാധനങ്ങൾ വേണമെങ്കിൽ സ്വയം ഉല്പാദിപ്പിക്കണം. അല്ലെങ്കിൽ, വിദേശത്ത് ചെന്നു പറ്റണം " അയാൾ പറഞ്ഞു.
     " വിദേശത്തും കിട്ടുന്നത് പലതും ഇവിടെനിന്നും കയറ്റി യയക്കുന്നതുതന്നെയല്ലേ? " ആരോ സംശയം ഉന്നയിച്ചു.
    " പക്ഷേ, ഗുണനിലവാരമില്ലാത്തത് അവർ ഇറക്കുമതി ചെയ്യില്ല. വിൽക്കുകയുമില്ല "
     " അപ്പോൾ ജീവിക്കാൻ സുഖം വിദേശമാണല്ലേ? "
     " സ്വദേശത്തിലെ സാധ്യതകൾ ഉപയോഗിക്കാതെ, അധ്വാനിക്കാതെ, അലസരായി കഴിയുന്നവർക്ക് "
     അയാളുടെ മയമില്ലാത്ത വാക്കുകളിൽ മായവുമില്ലെന്നതല്ലേ സത്യം?
               *****

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.