കാട്ടിലെ ക്രിസ്മസ് കഥകൾ പ്രകാശനം ചെയ്തു.
കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ കുടുംബാംഗവും, രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച ബാലകഥാസമാഹാരം കാട്ടിലെ ക്രിസ്മസ് കഥകൾ ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി റവ ഫാദർ വിബിൻ സാബു പാടത്ത് പ്രകാശനം ചെയ്തു പ്രശസ്ത സിനിമ തിരക്കഥാകൃത്തും എഴുത്തുകാരനുമായ പോൾസൺ സ്കറിയ ആദ്യ പ്രതി ഏറ്റുവാങ്ങി.
ക്രിസ്തുമസ് കാലത്ത് കാട്ടിൽ നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ ഭാവനയിൽക്കണ്ട്
കാട്ടുമൃഗങ്ങളെ കഥാപാത്രങ്ങളാക്കി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന രീതിയിൽ എഴുതിയ കുട്ടിക്കഥകളുടെ സമാഹാരമാണ് കാട്ടിലെ ക്രിസ്മസ് കഥകൾ !
കഥപറയാം കേൾക്കൂ എന്ന പേരിൽ ശബ് രൂപത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ശ്രോതാക്കളിൽ എത്തിച്ച കഥകൾ പേപ്പർ പബ്ലിക്കയാണ് പുസ്തകരൂപത്തിലാക്കിയത് പ്രഭാതപ്രാർത്ഥനകൾക്ക് ശേഷം ചരിത്രപ്രാധാന്യമുള്ള ഓണക്കൂർ വലിയ പള്ളിയിൽ
വിശ്വാസികളുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ അഭിനവ് എച്ച് നമ്പൂതിരിപ്പാട് ,പ്രിൻസ് ഡാലിയ തുടങ്ങി നിരവധി പേർ സംബന്ധിച്ചു
kerala
SHARE THIS ARTICLE