All Categories

Uploaded at 6 days ago | Date: 30/09/2024 10:44:52

കവിത

*ദാതാവ്* 

പൂവേ, കനിഞ്ഞാരു തന്നു 
ഭാവം വിടർത്തുന്ന വർണം ?
ആരു നിനക്കേകി പൂവേ 
ആരും കൊതിക്കുന്ന  ഗന്ധം ?
തുമ്പീ പറക്കുന്ന താരേ 
തൂവർണ്ണമേകിയതാര് ?
കുയിലേ, ആരേകി ഉള്ളിൽ 
കുളിരേകുമീ മഞ്ജുനാദം ?
വർണം വിടർത്തുന്ന കേകീ,
വെൺപീലി ആർ നിനക്കേകി ?
വെൺവെയിലും മഴച്ചില്ലും 
സപ്തവർണാങ്കിത വില്ലും 
ദീപ്ത താരങ്ങളുമെല്ലാം 
ആരേകി? വാനമേ ചൊല്ലൂ 
സർവവും തന്നതീ വിശ്വം 
സൃഷ്ടിച്ചു പോറ്റുന്ന സ്നേഹം 
സാദരമീശനെ വാഴ്ത്താം 
സ്നേഹമാർന്നീ ജഗം കാക്കാം.

-മത്തായി കോലഞ്ചേരി -

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.