കവിത
കുട
കമ്പികളെട്ട് വെട്ടിയെടുത്തു
അമ്പോ , കെട്ടി വൃത്താകൃതിയിൽ
മുകളിൽ കെട്ടി കറുത്ത ശീല
കൊള്ളാതാക്കി വെയിലും, മഴയും
വിരുന്നു പോണോർകയ്യിൽ കരുതും
വയ്യാത്തവരോ കുത്തി നടക്കും
ചിലരോ വീശി ഗമയിൽ നടക്കും
കല്ല്യാണത്തിനു ചൂടാൻ വേണം
കശപിശയുണ്ടേൽ ചൂണ്ടാൻ വേണം
പലിശക്കാരനെ കണ്ടാൽ മറയാൻ
പലരും കുടയൊരു തുണയാക്കീടും
ചിലരൊ മദ്യക്കുപ്പികൾ കുടയിൽ
ചില്ലുടയാതെയൊളിപ്പിക്കുന്നു
പാവം കുടയെ പല വിധ മാക്കും
പലരും കുടയെ ഒടിച്ചു വെക്കും
കയ്യിൽ കരുതിയ കുടയെ പലരും
കടയിൽ വെച്ചു മറന്നേ പോകും
സൗകര്യത്തിനു കീശയിൽ വെക്കും
സന്ദേഹത്തിനു വകയില്ലല്ലൊ
കുടയുടെ മോഡലുമാറി വരുന്നു
ചിലരുടെ ഭാവന പോലെയിരിക്കും
കറുത്ത കുടയുടെ ഗുണമില്ലാതെ
പടച്ചിറക്കും പല വിധ കുടകൾ
രാജൻ.കെ. മരത്താക്കര
peoms
SHARE THIS ARTICLE