കവിത
********
വായന
°°°°°°°°°°
അമ്മയും നന്മയും സദ് വായന
അക്ഷരപുണ്യമാം വായനയും
അമൃതായ് മാറിയ വായനയും
അറിവിന്റെ സാഗരമാം വായന
അത് നൽകും പിഞ്ചിളം നാവിലായ്
അറിവിനായന്ധകാരത്തെ മാറ്റാൻ
അറിവിന്റെ ആകാശത്തെത്തുവാനായി
വായനല്ലോ തുണ നമുക്ക്
അന്ധകാരത്തിൻ പ്രഭ ചൊരിഞ്ഞീടുവാൻ
വായന നിത്യവെളിച്ചമല്ലോ
അറിയുവാൻ പറയുവാൻ ശീലിക്കുവാൻ
വായന ആയുധമാക്കിമാറ്റാം
അരുതുകളെന്തെന്നവരറിയാൻ
അരുത്തതെല്ലാമുപേക്ഷിക്കുവാൻ
അവരിലെ അറിവിന്റെ മൂർച്ച കൂട്ടാൻ
അറിവിന്റെ അഗ്നിയാൽ ശുദ്ധരാക്കാം
.
-----------------------------------: ഗീത മേലെഴത്ത്
peoms
SHARE THIS ARTICLE