All Categories

Uploaded at 4 days ago | Date: 09/10/2025 21:40:33


സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം 


മനക്കലപ്പടി : ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ഹൈവേയിൽ മനക്കലപ്പടി ജംഗ്ഷനിൽ കെ എം സി സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നു. 

ഒക്ടോ. 10 വെള്ളിയാഴ്ച 4 മാണിക്ക് മാള ഫൊറോനാ പള്ളി വികാരി ഫാ. ജോർജ് പാറേമേൽ  മുഖ്യ കാർമ്മികത്വം വഹിക്കും. മുൻ വികാരിമാരായ ഫാ. വർഗീസ് ചാലിശ്ശേരി , ഫാ. ജോസ് പന്തല്ലൂക്കാരൻ എന്നിവർ സഹകാർമ്മികത്വം വഹിക്കും. 

ഓക്ടോ. 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു. കൊടുങ്ങല്ലൂർ എം. എൽ. എ. വി.ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും . കെ.എം. സി. മാനേജിങ് ഡയറക്ടർ ലിന്റീഷ് ആന്റോ അധ്യക്ഷത വഹിക്കും. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യ അതിഥി ആയിരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റും വാർഡ് മെമ്പറുമായ കൃഷ്ണകുമാർ .കെ ആദ്യ വിൽപ്പന നടത്തും. ആളൂർ തിരുഹൃദയ നഗർ റെക്ടർ ഫാ . ലിജോ കരുത്തി, കോണത്തുകുന്ന് ജുമാ മസ്ജിദ് ഖത്വീബ് സി.  പി. മുഹമ്മദ് ഫൈസി , അയിരിപ്പാടം ശ്രീനാരായണാശ്രമം മഠാധിപതി ശ്രീമദ് സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.എ. നജാഹ് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.