മതിലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി
ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി പ്രതിമാസ സാഹിത്യ പാഠശാലയിൽ മനോജ് വെള്ളനാട് എഴുതിയ " വല്യുപ്പൂപ്പന്റെ പോസ്റ്റ്മോർട്ടം " എന്ന കഥയുടെ അവലോകനം കഥാകൃത്ത് രാധാകൃഷ്ണൻ വെട്ടത്ത് നടത്തി.
സുനിൽ പി മതിലകം എഴുത്തുവഴി കൾ അവതരിപ്പിച്ചു.
ചങ്ങാതിക്കൂട്ടം പ്രസിഡണ്ട് മനോജ് വള്ളിവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ മതിലകം ഫീനിക്സ് സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സാഹിത്യ പാഠശാല കൺവീനർ ടി.ബി. സന്തോഷ് ബാബുമാസ്റ്റർ സ്വാഗതവും ചങ്ങാതിക്കൂട്ടം ജോ.സെക്രട്ടറി ജിതി സുധീഷ് നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE