All Categories

Uploaded at 2 months ago | Date: 23/03/2023 13:48:29

മെഗാ മെഡിക്കൽ ക്യാമ്പ്

പറവൂർ ഏഴിക്കര സെൻറ് ജോൺ വിയാനി സാമൂഹ്യ ശുശ്രൂഷ സമിതിയും സഹൃദയ വെൽഫെയർ സർവീസ് സൊസൈറ്റിയും ചേർന്ന് മാർച്ച് 26ന് രാവിലെ 9 മണി മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കെടാമംഗലം സെൻറ് ജോൺ മരിയ വിയാനി പാരിഷ് ഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും .
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലാബ് പരിശോധനകൾക്കും മരുന്ന് വിതരണത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ക്യാമ്പിനെ സംബന്ധിച്ച് വികാരി ഫാദർ ആൽബി കോണത്ത്, ബ്രൂട്ടസ് മങ്കുഴി, സഹൃദയ അനിമേറ്റർ മോളി ജോൺസൺ, പാരിഷ് കൗൺസിൽ സെക്രട്ടറി അക്ഷയ് പുത്തൻപുരക്കൽ, മതാധ്യാപിക ജെൻസ് ബ്രൂട്ടസ് എന്നിവർ പറവൂർ താലൂക്ക് പ്രസ് ക്ലബിന് വേണ്ടി നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.