വെള്ളങ്ങല്ലൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളാങ്ങല്ലൂർബ്ലോക്ക് വൈവിധ്യമാർന്ന പരിപാടികളോടെ ആഗസ്റ്റ് 27 ന് വെള്ളാങ്ങല്ലൂർ പെൻഷൻ ഭവനിൽ വെച്ച് ഓണാഘോഷം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ .പി. അലക്സാണ്ടർ അധ്യക്ഷത വഹിച്ച യോഗം മുൻ ബ്ലോക്ക് പ്രസിഡണ്ട് സി.ടി. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി. സി .വിശ്വനാഥൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് പി. ഐ. ബാലൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ജില്ലാ കമ്മറ്റിയംഗം പി. ടി. സുധാകരൻ സ്വാഗതവും ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ ടി.ഡി . സുധടീച്ചർ നന്ദിയും പറഞ്ഞു.
വിവിധ യൂണിറ്റംഗങ്ങളുടെ കലാപരിപാടികൾ, ഓണം - അറിവുകൾ ക്വിസ് പ്രോഗ്രാം ,ഓണ സദ്യ എന്നിവഉണ്ടായിരുന്നു.
kerala
SHARE THIS ARTICLE