ശ്രീനാരായണഗുരുദേവന്റെ 171-)മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദിവ്യജ്യോതി പര്യടനത്തിന് ഇന്ന് ആരംഭമായി. ആഗസ്റ്റ് 29 30 31 സെപ്റ്റംബർ 1 2 എന്നിങ്ങനെ അഞ്ചുദിനങ്ങളിലായി യൂണിയന്റെ 72 ശാഖകളിൽ നടക്കുന്ന ദിവ്യജ്യോതി പര്യടനത്തിന്റെ ആദ്യ ദിനമായ ഇന്ന് പറവൂർ എസ്എൻഡിപി യൂണിയൻ കൺവീനർ ശ്രീ ഷൈജു മനക്കപ്പടി ക്യാപ്റ്റനായും , യൂണിയൻ ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ, യോഗം കൗൺസിലർ ശ്രീമതി ഷീബ ടീച്ചർ, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ ശ്രീ. ഡി ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ പി എസ് ജയരാജ്, ശ്രീ എം പി ബിനു, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ പി സുഭാഷ്, ടി എം ദിലീപ്, വി പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, എംപ്ലോയീസ് ഫോറം, പെൻഷൻ ഫോറം, വൈദികയോഗം തുടങ്ങിയ യൂണിയൻ പോഷകസംഘടന ഭാരവാഹികളുടെ സഹകരണത്തോടെ പെരുമ്പടന്ന ശാഖയിൽ വരവേറ്റ് ആരംഭം കുറിക്കുകയും പിന്നിട്ട് കെടാമംഗലം, നന്ത്യാട്ടുകുന്നം, ഏഴിക്കര - കടക്കര, വെസ്റ്റ് കൈതാരം, കൈതാരം കോട്ടുവള്ളി, വെസ്റ്റ് കിഴക്കേപ്രം, പറവൂർ ടൗൺ വെസ്റ്റ്, പറവൂർ ടൗൺ , മാഞ്ഞാലി പറവൂർത്തറ, കിഴക്കേപ്രം, തത്തപ്പിള്ളി - മന്നം, തത്തപ്പിള്ളി എന്നി ശാഖകളിൽ ശ്രീനാരായണ ദിവ്യജ്യോതിയെ ഭക്തി ആദരവ് പൂർവ്വം സ്വീകരിച്ചു. തത്തപ്പള്ളി ശാഖയിൽ വച്ച് ദിവ്യ ജ്യോതി പര്യടനത്തിന്റെ ആദ്യ ദിന സമാപനം കുറിച്ചു.
രണ്ടാം ദിനമായ നാളെ തൂയിത്തറ ശാഖയിൽ നിന്ന് ആരംഭം കുറിക്കുന്ന ദിവ്യജ്യോതി പര്യടനം ചെറിയപല്ലംതുരുത്ത്, വലിയപല്ലംതുരുത്ത്, പറയകാട്, കൂട്ടുകാട്, ഈസ്റ്റ് മടപ്ലാതുരുത്ത്, കൊച്ചങ്ങാടി, വടക്കുംപുറം, വലിയ പഴമ്പിള്ളിതുരുത്ത്, കിഴക്കുംപുറം, പാലാതുരുത്ത് - മുണ്ടുരുത്തി, തെക്കുംപുറം എന്നീ ശാഖകളിൽ പര്യടനം നടത്തി കരിമ്പാടം ശാഖയിൽ സമാപനം കുറിക്കും.
kerala
SHARE THIS ARTICLE