പോസിറ്റീവ് കമ്മ്യൂൺ സംസ്ഥാന സമ്മേളനം
എറണാകുളം : മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ, പരിശീലകർ, അധ്യാപകർഎന്നിവരുടെ കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്മ്യൂണിന്റെ മൂന്നാം സംസ്ഥാന സമ്മേളനം ശനിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ആശിർ ഭവനിൽ നടക്കും.രാവിലെ 10 മണിക്ക് നടക്കുന്ന പരിശീലന സെഷനിൽ കോർപ്പറേറ്റ് ട്രെയിനർ ഹരീഷ് കുമാർ “ ഹലോ ടുമാറോ” എന്ന വിഷയത്തിൽ സംവദിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം സ്റ്റേറ്റ് മെന്റർ ജോജോ മൈലാടൂർ ഉത്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈടൻ എം. പി . ഉത്ഘാടനം ചെയ്യും. കെ. പി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ ഒരു വർഷ കാലയളവിൽ വിദ്യാർത്ഥികളുടെയും ബഹുജങ്ങളുടെയും നൈപുണീവികാസത്തിനും സാമൂഹ്യ ശാക്തീകരണത്തിനും നേതൃത്വം നൽകിയ വ്യക്തികളെയും ചാപ്റ്ററുകളെയും ചടങ്ങിൽ ആദരിക്കും.
2030 ആകുമ്പോഴേക്ക് കേരളത്തിൽ നിന്ന് ഉടലെടുത്ത ഒരു അന്താരാഷ്ട്ര ഓർഗനൈസേഷനായി പോസിറ്റീവ് കമ്മ്യൂൺ മാറുക എന്നതാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
kerala
SHARE THIS ARTICLE