എസ്എൻഡിപി യോഗം പറവൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് സൈബർ സേന സംയുക്ത യോഗം കൂടി
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 170 മത് തിരു ജയന്തി ആഘോഷങ്ങളെ സംബന്ധിച്ചും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്ത വയനാട് ദുരിതാശ്വാസ നിധിയിലേക്ക് യൂത്ത്മൂവ്മെന്റ് - സൈബർ സേന അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തേണ്ട സമാഹരണ യജ്ഞത്തെക്കുറിച്ചും ആലോചിക്കുന്നതിനായി എസ്എൻഡിപി യോഗം പറവൂർ യൂണിയൻ യൂത്ത് മൂവ്മെന്റ്, സൈബർ സേന യൂണിയൻ കമ്മിറ്റികളുടെ സംയുക്ത യോഗം യൂണിയൻ ഹാളിൽ വച്ച് യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഖിൽ ബിനുവിന്റെ അധ്യക്ഷതയിൽ കൂടി. പറവൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഷൈജു മനക്കപ്പടി യോഗം ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈത ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ജ്യോതി പ്രയാണവും, 170 മത് തിരു ജയന്തി ആഘോഷങ്ങളും വിജയിപ്പിക്കുന്നതിനായി എല്ലാ സഹായ സഹകരണങ്ങളും യൂണിയൻ നിർദ്ദേശപ്രകാരം ചെയ്യുവാനും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് യൂത്ത് മൂവ്മെന്റ് സൈബർ സേന എന്നീ പോഷക സംഘടനകളുടെ വിഹിതമായി 25000 രൂപ സംഭാവന നൽകുവാനും തീരുമാനിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ഡി ബാബു. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഡി പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, സൈബർ സേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനീഷ് തിരുത്തിപ്പുറം തുടങ്ങിയവർ സംസാരിച്ചു.
kerala
SHARE THIS ARTICLE