All Categories

Uploaded at 1 month ago | Date: 29/10/2024 15:25:37

പറവൂർ നന്ദ്യാട്ടുകുന്നം ആദർശ വിദ്യാ ഭവൻ സീനിയർ സെക്കന്ററി സ്കൂളിന്റെ മുപ്പത്തിയാന്നാമത് യുവജനോത്സവം ആരംഭിച്ചു. കലാപരിപാടികളുടെ ഉത്ഘാടനം നാടകരംഗത്തെ ബഹുമുഖ പ്രതിഭയായ  സുധീഷ് ടി. എസ്‌ ഉദ്ഘാടനം നിർവഹിച്ചു.ആദർശവിദ്യാ ഭവൻ ട്രസ്റ്റ്‌ ചെയർമാൻ മൊയ്‌ദീൻ നൈന ഐ ആർ എസ്   അധ്യക്ഷനായി..സ്കൂൾ പ്രിൻസിപ്പൽ  രഹന കെ എ സ്വാഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീ കെ കെ ഷാജി, സെക്രട്ടറി  ടി എ ശിവശങ്കരൻ, പി ടി എ പ്രസിഡന്റ്‌  സൗമ്യ ചന്ദ്രശേഖർ, മദർ പി. ടി. എ പ്രതിനിധി ടെർസിറ്റ ജിനിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൊച്ചി മെട്രോ സഹോദയ കലോത്സവത്തിൽ കലാ പ്രതിഭയായ കുമാരി അന്നാ റോസ് ചടങ്ങിൽ വീശിഷ്ടഅഥിതിയായി. ശ്രീ സുധീഷ്, അന്നാ റോസ്, മൊയ്‌ദീൻ നൈന ഐ ആർ എസ് എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. വൈസ് പ്രിൻസിപ്പൽ  പ്രീത ടി എം കൃതജ്ഞത രേഖപ്പെടുത്തി

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.