ചേന്ദമംഗലം - പാലാ തുരുത്ത് ഗുരുദേവ സംഘമിത്ര 171-ാം മത് ഗുരുദേവ ജയന്തി ദിനാഘോഷം മുൻ എം.എൽ.എ കെ.എൻ.എ ഖാദർ ഉൽഘാടനം ചെയ്തു. ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുൻ എം.പി. കെ.പി. ധനപാലൻ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷീബ, സംഘമിത്ര സെക്രട്ടറി എം.എം പവിത്രൻ , ട്രഷറർ എം.ആർ സുനിൽ എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE