വൈപ്പിൻ:-1925-108 നായരമ്പലം പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും വിദ്യാദ്യാസത്തിനായി ആരംഭിച്ച സ്കൂൾ ഇന്ന് നൂറിൻ്റെ നിറവിലാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഏറ്റവും നിർധനനായ ഒരു കുട്ടിക്ക് വീടും നായരമ്പലം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തകർക്ക് ഒരു വാഹനവും നൽകുന്നതിന് ആലോചിക്കുന്നുണ്ട്. സമൂഹത്തിലെ നിർധനരും നിരാലംബരുമായ ആളുകൾക്ക് അവരുടെ ആവശ്യം അറിഞ്ഞുള്ള കൈത്താങ്ങ് നൽകുന്നതിനും സംഘാടക തീരുമാനിച്ചിട്ടുണ്ട്. സമിതി
2025 ആഗസ്ത് 7ന് സ്കൂളിലെ പൂർവ ഡ്രോയിംഗ് അധ്യാപകനായ ഒ.ജി.ഗോപിനാഥൻ മാസ്റ്റർ രൂപകൽപന ചെയ്ത ലോഗോ പ്രകാശനം ബാലകഥാ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ സിപ്പി പള്ളിപ്പറം നിർവഹിച്ച.
ആഗസ്ത് 15 ന് "ചരിത്രോത്സവം' എന്ന പേരിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഗസ്ത് 31 ന് വൈകീട്ട് ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മന്ത്രിമാരുടെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവരുടെയും സാന്നിധ്യത്തിൽ നടക്കും. അതിനെ തുടർന്ന് 2 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷത്തോടു കൂടിയുള്ള 'വസന്തോത്സവ' മാണ്.
ഒക്ടോബർ മാസത്തിൽ സെമിനാറുകളും, സാംസ്കാരിക സായാഹ്നവും, "ജ്ഞാനോത്സവം' എന്ന പേരിൽ അരങ്ങേറും. നവമ്പറിൽ പൂർവ്വ വിദ്യാർത്ഥികളുടെയും, കുട്ടികളുടെയും "കായികോത്സവം' ആണ് നടക്കുന്നത്.
പൂർവ്വാധ്യാപകസംഗമവും, സാമൂഹ്യ-രാഷ്ടീയ മേഖലയിലുള്ള വരെ പങ്കെടുപ്പിച്ച കൊണ്ടുള്ള സൗഹൃദസായാഹ്നവും ക്രിസ്തുമസ് ആഘോഷവും 'സൗഹൃദോത്സവം' എന്ന പേരിൽ നടക്കും.
തുടർന്ന് ഏപ്രിൽ മാസത്തിൽ കട്ടികളുടെ നാടകക്കളരിയും. 101 പേർ പങ്കെടുക്കുന്ന മെഗാ നാടകവും, കുട്ടികളുടെ സർഗ്ഗാത്മക പ്രകടനങ്ങളും “മഹോത്സവം' എന്ന പേരിൽ നടക്കും. മെയ് മാസത്തിൽ "ഏകംശതാബ്ദി എന്ന പേരിൽ സമാപന സമ്മേളനം നടക്കും.
പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളെക്കൊണ്ട് സമ്പന്നമായ ഈ വിദ്യാനികേതത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ വരും തലമുറക്ക് ഒരു ചരിത്രം രേഖയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി അംഗങ്ങൾ.
എല്ലാ ജനങ്ങളുടെയും പരിപൂർണ്ണ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് മാനേജർ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
സ്കൂൾ മാനേജർ ജയഗോപാൽ.എസ്., പിറ്റിഎ പ്രസിഡണ്ട് പി.കെ. രാജീവ്, പ്രിൻസിപ്പാൾ മിനി.പി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വൈപ്പിൻ
SHARE THIS ARTICLE