വൈപ്പിന്‍:- ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധസന്ദേശവുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ സഡാക്കോ കൊക്കുകളെ നിര്‍മ്മിച്ചു. വര്‍ണകടലാസുകള്‍ കൊണ്ട് നിര്‍മ്മിച്ച കൊക്കുകള്‍ കൊണ്ട് സ്‌കൂള്‍ കെട്ടിടം അലങ്കരിച്ചു കൊണ്ടായിരുന്നു ദിനാചരണം നടന്നത്.
1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ ആറ്റംബോബ് വര്‍ഷിച്ചതിന്റെ ഫലമായുള്ള അണുവികിരണങ്ങളേറ്റ് രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ സഡാക്കോ സസക്കിയോടുള്ള ആദരസൂചകയിട്ടാണ് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സന്ദേശവുമായി സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കുന്നത്.
കേഡറ്റുകള്‍ക്ക് സൂപ്പര്‍ സീനിയര്‍ കെഡറ്റ് അഭിജ്ഞ റൂഹി ബ്രൂക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരായ കെ.ജി ഹരികുമാര്‍, നിഷാര ആര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുഭാഷ് മുരളി, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇ.എം പുരുഷോത്തമന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും പോസ്റ്റര്‍ രചനയും സംഘടിപ്പിക്കുന്നുണ്ട്.
വൈപ്പിൻ
SHARE THIS ARTICLE