വൈപ്പിൻ:-വൈപ്പിൻ ആർട്ടിസ്റ്റ് പി ജെ ചെറിയാൻ പബ്ലിക് ലൈബ്രറിയും വൈപ്പിൻ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷനും (വാവ ) ചേർന്ന് സാഹിത്യപ്രതിഭ പ്രഫ. എം കെ സാനു അനുസ്‌മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു. ഞാറക്കൽ വാവ കേന്ദ്ര ഓഫീസിൽ നടന്ന യോഗം വാവ പ്രസിഡന്റ് സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഞാറക്കൽ ശ്രീനി അദ്ധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാനുമാഷിൻ്റെ വ്യക്തിത്വത്തെയും അദ്ദേഹം മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളെയും അനുസ്മരിച്ചു വാവ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, എം സി അമ്മിണി, എം എ ബാലചന്ദ്രൻ, പൗളി വത്സൻ, ഗിരീഷ് രവി, എം പി ജോസി എന്നിവർ സംസാരിച്ചു.
വൈപ്പിൻ
SHARE THIS ARTICLE