കഥ
-------------------
ആറുപേർ
by
ഉണ്ണി വാരിയത്ത്
ഞാൻ ഋതുമതിയാണ്. എന്നെ പ്രണയിക്കാൻ ആറുപേരുണ്ട്. ആരോടാണ് എനിക്ക് ഏറെ പ്രിയം എന്ന് ആരും ചോദിക്കേണ്ട. ആരെയും ഒഴിവാക്കാനാകാത്ത പ്രകൃതമാണ് എന്റേത്. ഒരേസമയം ഒരുമിച്ച് അവർ സമീപിക്കാറില്ല. ഒന്നു വന്ന് നിന്ന് അകന്നു പോകുമ്പോൾ വഴിത്താരയിൽ ഊഴം കാത്തു നിൽക്കുന്നുണ്ടാവും മറ്റൊന്ന്. ഓരോരുത്തർക്കും ഓരോ സ്വഭാവഗുണമാണ്. അതെനിക്കിഷ്ടവു മാണ്. ഞാൻ മനുഷ്യരെപ്പോലെ അവസരവാദിയല്ല. മനുഷ്യർ ഒന്നു മതിയെന്ന് ആദ്യം പറയും. പിന്നെ അത് വേണ്ടായിരുന്നുവെ ന്നും മറ്റൊന്നു മതിയെന്നും. ശേഷം, അതും മതിയായെന്നു പറയും. അങ്ങനെ യങ്ങനെ......
എന്നെ മനസ്സിലായിക്കാ ണുമല്ലോ. ഞാൻ പ്രകൃതിയാണ്. വസന്തവും ഗ്രീഷ്മവും വർഷവും ശരത്തും ഹേമന്തവും ശിശിരവും എന്റെ ആറു പ്രിയഋതുക്കൾ.
*****
story
SHARE THIS ARTICLE