മിനിക്കഥ
-------------------------
ധൃതി
by
ഉണ്ണി വാരിയത്ത്
മുല്ലവല്ലികൾ തോരണം ചാർത്തിയ അരുമയായ ഒരു ആരാമത്തിൽ അവനും അവളും കണ്ടുമുട്ടി......
അവൻ കഥ ആരംഭിച്ചത് അങ്ങനെയാണ്.
ആരാമങ്ങൾ കുറയുകയും ഐ.ടി. പാർക്കുകൾ കൂടുകയും ചെയ്ത കാലത്ത് അവൻ എഴുതിയത് ഫലിതമായി തോന്നി പത്രാധിപർക്ക്.
ഫലിതം ആസ്വദിക്കാൻ ചവറ്റുകൊട്ടയ്ക്കും ധൃതിയായിട്ടുണ്ടാവും.
story
SHARE THIS ARTICLE