കഥ
----------------
കാലവൈകൃതം
(ഉണ്ണി വാരിയത്ത്)
നീലാകാശം കാണുമ്പോൾ ചേച്ചിക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല. അനിയത്തിയാകട്ടെ, ആകാശത്തിനപ്പുറം എന്തെന്നു ചിന്തിച്ചുകൂട്ടി.
അതുപോലെ, പൂച്ചെടികളിലെ മഞ്ഞുതുള്ളികൾ ചേച്ചിയുടെ ശ്രദ്ധ ആകർഷിച്ചതേയില്ല. മഞ്ഞുതുള്ളിയിൽപ്പോലും ആകാശ പ്രതിഫലനം കാണുന്നുണ്ടോ എന്ന് അനിയത്തി നിരീക്ഷിച്ചിരുന്നു.
വിവാഹശേഷം ചേച്ചി അതി സമർത്ഥനായ ഭർത്താവിനോടൊപ്പം ആകാശത്ത് പറന്നു നടന്നു. അനിയത്തി വിവാഹാന്തരം അരസികനായ ഭർത്താവിനോടൊപ്പം ഭൂമിയിൽ സങ്കല്പത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ ഇഴഞ്ഞു നടന്നു. കാലവൈകൃതം!
****
story
SHARE THIS ARTICLE