മിനിക്കഥ
---------------------
*ഓരോ കണക്കുകൾ*
ഉണ്ണി വാരിയത്ത്
" ആദ്യം നീ എന്നോട് ഒരു തെറ്റു ചെയ്തു. ഇപ്പോൾ പകരത്തിനു പകരം ഒരു തെറ്റ് ഞാൻ നിന്നോടും ചെയ്തു. അങ്ങനെ കണക്കു ശരിയായ സ്ഥിതിക്ക് ഇനി നമ്മൾ പിണങ്ങേണ്ട കാര്യമില്ല" അയാൾ സൗമ്യമായി പറഞ്ഞു.
" കണക്കെങ്ങനെ ശരിയാവും?തെറ്റിനെ തെറ്റുകൊണ്ട് ശരിയാക്കാനാവുമോ? ഒരിക്കലുമില്ല. ഒരു പുതിയ കണക്കുമായി ഞാൻ വരും. ഉത്തരം മുട്ടിക്കുന്ന,എളുപ്പവഴി കാണാൻ കിട്ടാത്ത കണക്ക്" മറ്റേയാൾ കനപ്പിച്ചു പറഞ്ഞു.
അതിനിടയിൽ ആയുസ്സിന്റെ കണക്കിനെപ്പറ്റി അവർ ഇരുവരും ആലോചിച്ചില്ലെന്നു വേണം കരുതാൻ.
*****
story
SHARE THIS ARTICLE