കഥ
---------------------
തട്ടകത്തെ മക്കളേ
by
ഉണ്ണി വാരിയത്ത്
ഞാൻ ദേവിയാണ്, ഭൂദേവി. മൂധേവിയല്ല. തട്ടകത്തെ മക്കളേ, നിങ്ങൾ അത് മറന്നു. അല്ലെങ്കിലും, ഓർമിക്കുന്നതിനേക്കാൾ മറക്കാനാണല്ലോ നിങ്ങൾക്കിഷ്ടം. വിശേഷിച്ച്, കടമകളെ!
എന്റെ കാടുകളെ നിങ്ങൾ വെട്ടി വെളുപ്പിക്കുന്നു. ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക്മാലിന്യങ്ങൾ കൊണ്ട് നിങ്ങളെന്നെ വെള്ള പുതപ്പിച്ചു കൊണ്ടേയിരിക്കുന്നു.
എത്ര തവണ ഞാൻ നിങ്ങളോട് പറയാതെ പറഞ്ഞു ഈ പോക്ക് ശരിയല്ലെന്ന്! എന്നിട്ടും നിങ്ങൾ അത് ശ്രദ്ധിക്കാൻ പോലും കൂട്ടാക്കിയില്ല. ഏതാനും തിരിച്ചടികളിലൂടെയും തിരിച്ചറിവു തരാൻ ഞാൻ ശ്രമിച്ചതാണ്. പക്ഷേ, നാളെയെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലല്ലേ?!
*****
story
SHARE THIS ARTICLE