കഥ
----------------------
വിശ്വാസം വിവിധം
ഉണ്ണി വാരിയത്ത്
ജീവിതത്തിൽ ഒരു പ്രതിസന്ധിയു ണ്ടായപ്പോൾ ഒരുവൻ വിചാരിച്ചു- ഒരു രക്ഷയുമില്ല, എന്റെ ജീവിതം നശിച്ചു!
അവൻ ഭീരുവായ അശുഭാപ്തിവിശ്വാസി.
മറ്റൊരുവൻ വിചാരിച്ചു- ദൈവംതന്നെ രക്ഷിക്കണം എന്റെ ജീവിതം!
അവൻ അലസനായ അന്ധവിശ്വാസി.
വേറൊരുവൻ വിചാരിച്ചു- ജയിക്കാം അല്ലെങ്കിൽ തോൽക്കാം. എന്തായാലും, പൊരുതും ഞാൻ.
അവൻ അനുകരണീയനായ ആത്മവിശ്വാസി.
*****
story
SHARE THIS ARTICLE