“
കുടുംബ സമ്മേളനവും ഓണാഘോഷവും
മാള:
സെന്റ് ആന്റണീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സമ്മേളനവും മാതാവിന്റെ ജനനത്തിരുനാളും ഓണാഘോഷവും നടന്നു. എടാട്ടുകാരൻ അന്തോണി തോമസ്സിന്റെ ഭവനത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോയ് പഴയാറ്റിൽ അധ്യക്ഷത വഹിച്ചു. മാള ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. മോബിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ‘മഴയുവതി ‘ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച മേരി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
ബ്രദർ. ജെസ്വിൻ , കേന്ദ്ര സമിതി ഭാരവാഹികളായ ഡെന്നി പളളൻ, സാബു എടാട്ടുകാരൻ എന്നിവർ സന്നിഹിതരായിരുന്നു.
മറിയത്തിന്റെ സ്തോത്ര ഗീതാലാപനം , മരിയൻ ക്വിസ് എന്നിവയും കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ കായിക മത്സരങ്ങളും നടത്തി സമ്മാനങ്ങൾ നൽകി.
എടാട്ടുകാരൻ അന്തോണി തോമസ് സ്വാഗതവും പ്രസിഡന്റ് ജോയ് പഴയാറ്റിൽ നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE