പറവൂർ
വടക്കുംപുറം കേളപ്പനാശാൻ ചരിത്ര പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സാമൂഹിക പരിഷ്കർത്താവ് വി കെ കേളപ്പനാശാൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി .
വടക്കുംപുറം എസ് എൻ ഡി പി ഹാളിൽ നടന്ന ചടങ്ങിൽ വി എസ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
കേളപ്പനാശാൻ ചരിത്ര പഠനകേന്ദ്രം വൈസ് പ്രസിഡൻറ് പൗരൻ വടക്കേപറമ്പിലിന് ആദ്യ പ്രതി നൽകി സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചരിത്രകാരനുമായ പൂയപ്പിള്ളി തങ്കപ്പൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു.
ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കാഥികൻ കൈതാരം വിനോദ് കുമാർ, ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വി എസ് ജയപ്രകാശ് എന്നിവരെ ആദരിച്ചു.
നിഷ മണിയപ്പൻ, ടി എസ് സന്തോഷ്, എ എസ് അനിൽകുമാർ, ജോയ് ഗോതുരുത്ത്, ലീനാ വിശ്വൻ, ഡോ. അജയ് എസ് ശേഖർ, ജിജോ ജോൺ പുത്തേഴത്ത്, കൈതാരം വിനോദ് കുമാർ, ബെന്നി ജോസഫ്, പി കെ രമാദേവി, എ എസ് അബ്ദുൽസലാം, അജിത് കുമാർ ഗോതുരുത്ത്, സി പി സുകുമാരൻ , ശിവൻ കെ എസ് ,ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു.
kerala
SHARE THIS ARTICLE