എസ് എൻ ഡി പി യോഗം പറവൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീനാരായണ ജയന്തി ആഘോഷവും സാംസ്കാരിക ഘോഷയാത്രയും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ, കൗൺസിലർ രഞ്ജിത്ത് മോഹൻ, എസ് എൻ ഡി പി യോഗം ഭാരവാഹികളായ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, ഷീബ ടീച്ചർ, പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു, കണ്ണൻ കൂട്ടുകാട്, വി എൻ നാഗേഷ്, പി ടി ശിവസുതൻ, ഷൈജ മുരളീധരൻ, നിഖില ദിലീപ്, എൻ കെ സജീവ്, അഖിൽ ശാന്തി, വി ആർ ഡോസൻ, ജോഷി പല്ലേക്കാട്ട്, ഡി പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു. മുപ്പതിനായിരത്തോളം പേർ വർണശമ്പളമായ ഘോഷയാത്രയിൽ അണിനിരന്നു. വിദ്യാഭ്യാസ അവാർഡുകളും, യൂണിയൻ തല കലാ മത്സരങ്ങളുടെ സമ്മാനങ്ങളും യോഗത്തിൽ വിതരണം ചെയ്തു. വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, വാദ്യ മേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് ജന സഹശ്രങ്ങൾ പങ്കെടുത്ത ജയന്തി ഘോഷയാത്ര സമാപിച്ചത്.
kerala
SHARE THIS ARTICLE