*മർമ്മരം*
പുറത്ത് മഴ മർമ്മരം തീർത്ത് പെയ്യുകയാണ്.
പുതപ്പിനുള്ളിൽ ഒന്നുകൂടി ചുരുണ്ട് ശരീരത്തിന്റെ ഇരുവശത്തും തലയുടെ ഭാഗത്തും കാൽപ്പാദത്തിനടുത്തും പുതപ്പ് മുറുക്കി ടൈറ്റാക്കിവെച്ചു...
അങ്ങനെയൊരു കിടപ്പ്,
അതൊരുസുഖമാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്തൊരുസുഖം.
ഞാൻ ആലോചിക്കുകയായിരുന്നു..
ഇങ്ങനെ പുതപ്പിനുള്ളിൽ ഒരുമിച്ച് കിടന്ന് ഒട്ടിപ്പിടിച്ചുകിടക്കേണ്ടുന്ന എത്രയെത്ര രാത്രികൾ,മഴകളാണ് നമ്മൾ പഴാക്കിക്കളഞ്ഞത്..?
നിസ്സാരകാര്യങ്ങൾക്ക് വഴക്കിട്ട് നമ്മൾ അകന്നും ഗർവ്വും കാട്ടി വാശിയുടെ പിറകെ പോയപ്പോൾ ഓർത്തതെയില്ല, മിന്നിമറയുന്ന ദിനങ്ങളെക്കുറിച്ച്...
കൂടുതൽക്കൂടുതൽ മുറിഞ്ഞുപോകുന്ന ബന്ധത്തെക്കുറിച്ച്...
അൽപ്പമായി കിട്ടുന്ന അൽപ്പായുസ്സിനെക്കുറിച്ച്...
ഈ കുറുകിയ ജീവിതത്തിനിടയിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ രാത്രികൾ, മഴകളുടെ ശിൽക്കാരങ്ങൾ, മർമ്മരങ്ങൾ...
നഷ്ട്ടവസന്തങ്ങൾ...
പാഴായിപ്പോയ രാത്രികൾ...
ഇങ്ങനെ എത്രയെത്ര രാത്രികൾ...?
പാഴായിപ്പോയ ജന്മം പോലെ, ജന്മം...!
ജീവിതത്തിന്റെ കൊഴിഞ്ഞവർഷങ്ങളിൽ സ്നേഹമഴ പൊഴിച്ച ശിൽക്കാരങ്ങളുടെ മർമ്മരങ്ങൾ ഓർമ്മയിൽ കുളിരുകോരിയിട്ടു..
____മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം.
9744381368
story
SHARE THIS ARTICLE