All Categories

Uploaded at 1 week ago | Date: 25/08/2025 00:25:59

കഥ
         മരണം മണക്കുന്നവർ
                     - അയിരൂർ സുബ്രഹ്മണ്യൻ 

            കാലൻ  വേവലാതിപ്പെട്ടു.
'സമയത്തിന് എല്ലായിടത്തും ഓടിയെത്താൻ പറ്റുന്നില്ല. തിരക്ക് കൂടിക്കൂടി വരികയാണ് . ദയവായി എല്ലാവരുമൊന്ന് സഹകരിച്ചെങ്കിൽ...'
കാലന്റെ അശരീരി കേട്ട ആ ചെറുപ്പക്കാരൻ ഉടനെ പ്രതിവചിച്ചു.
' അതാണോ ഇത്ര വലിയ കാര്യം....'
അയാളപ്പോൾ ആ രാസ ലഹരി ആഞ്ഞുവലിക്കുന്ന തിരക്കിലായിരുന്നു. ഉന്മാദവസ്ഥയിൽ കണ്ണുകൾ മേൽപ്പോട്ട് മറഞ്ഞപ്പോൾ ആ കൂരിരുട്ടിൽ അയാൾ കാലനെ കണ്ടു.
'ഞാനിതാ അങ്ങയുടെ അപേക്ഷപ്രകാരം അടുത്തേക്ക് വരികയായിരുന്നു...'
'എനിക്ക് അറിയാമായിരുന്നു ,നീ എന്നെ തേടി വേഗം വരുമെന്ന്....,നീ പ്രണയിച്ച ലഹരി നിന്റെ പ്രാണനുമായി എന്റെ മുന്നിലെത്തുമെന്ന്....'
കാലന്റെ വെളിപാട് കേട്ടപ്പോൾ അയാളുടെ മസ്തിഷ്കത്തിൽ ഒരു തൂ വെളിച്ചും മിന്നി മറഞ്ഞു.
'ഒരു കാടൻ വിരിച്ച വലയിൽ പെട്ടുപോയി ജീവൻ പൊലിച്ച ഒരു കിളിയാണ് ഞാൻ....'
'നിനക്ക് ചിന്തിക്കാമായിരുന്നു...ഒരുപാട് അടയാളങ്ങൾ നിനക്കു മുന്നിൽ തുറന്നു വെച്ചതാണ്....'
കാലന് ആ യുവാവിനോട് സഹതാപം തോന്നി.
' എല്ലാം അവസാനിച്ചില്ലെ... ജീവിതം കൈവിട്ടു പോയില്ലേ...ഇനി ആലോചിച്ചിട്ട് എന്ത് കാര്യം...'
അയാൾ കാലനോട് പറഞ്ഞു.
'ഇവിടെ മുഴുവൻ ഇരുട്ടാണല്ലോ'
'അതെ മരണം ഇരുട്ട് നിറഞ്ഞതാണ്. ജീവിതം തൂ വെളിച്ചവും...'
അയാൾ പിന്നെയും എന്തോ  പറയാനായി നാവുയർത്തിയതാണ്.പക്ഷെ വാക്കുകൾ കുഴഞ്ഞുപോകുന്നു.  കേൾക്കാനുള്ള സമയവും ക്ഷമയും കലനുമില്ലായിരുന്നല്ലോ .     കാലൻ തന്റെ കയർ കൊണ്ട് അയാളെ കോർത്തെടുക്കുമ്പോൾ അയാൾ ഒന്നലറി.  അപ്പോൾ കാലന്റെ ചുണ്ടിൽ ഒരു കണക്കുതീർക്കലിന്റെ പുഞ്ചിരി വിരിഞ്ഞു.
  കാലം മൂകം തലതാഴ്ത്തി നിന്നു.
                        **********


      

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.