All Categories

Uploaded at 1 day ago | Date: 30/08/2025 22:49:00

കഥ
ഹൃദയം ദേവാലയം


പാർവതി എന്ന് പേരുള്ള ഒരു സാധാരണ പെൺകുട്ടിയുണ്ടായിരുന്നു. അവൾക്ക് മറ്റുള്ളവരെപ്പോലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. പക്ഷേ അവളുടെ ഹൃദയമിടിപ്പ്, അതായിരുന്നില്ല. അവളുടെ ഏറ്റവും വലിയ പ്രത്യേകത. സന്തോഷം വരുമ്പോൾ അവളുടെ ഹൃദയം പെട്ടെന്ന് മിടിക്കും, 
ഒരു  കിളിയെപ്പോലെ ചിറകടിക്കും. 
വിഷമം വരുമ്പോൾ,താളം തെറ്റി, പതിയെ പതിയെ മിടിക്കും.
പാർവതിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു, "സുരേഷ്" ദിവസവും അവളുടെ ഈ പ്രത്യേകത ശ്രദ്ധിക്കാൻ. അവൻ തീരുമാനിച്ചു.
ഓരോ ഹൃദയമിടിപ്പിന്റെയും താളവും വേഗതയും അവൻ സൂക്ഷ്മമായി പഠിച്ചു.
പാർവതിയുടെ ഹൃദയമിടിപ്പുകൾ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കണക്കുകളായി അവൻ മനസ്സിൽ ഓർത്തു വയ്ക്കാൻ തുടങ്ങി. അവളുടെ ഉള്ളിലെ വികാരങ്ങളെ അവൻ സൂക്ഷ്മായി കണ്ടു. അത്ഭുതകരമെന്നു പറയട്ടെ, സുരേഷ്  പാർവതിയുടെ വികാരങ്ങളെ മുൻകൂട്ടി പറയാൻ തുടങ്ങി. അവൾക്ക് സന്തോഷം വരുമ്പോൾ ഒരു പ്രത്യേക താളത്തിൽ ഹൃദയം മിടിക്കും, സങ്കടം വരുമ്പോൾ മറ്റൊരു താളത്തിൽ.
പാർവതിക്ക് ഇത് ഇഷ്ടമായില്ല. അവളുടെ ഹൃദയം, അവളുടെ വികാരങ്ങൾ, അതൊന്നും ആരും അളക്കേണ്ട ഒന്നല്ലെന്ന് അവൾ പറഞ്ഞു.
ഒരു ദിവസം, പാർവതിക്ക് ഹൃദയസംബന്ധമായ ഒരു അസുഖം വന്നു. അവളുടെ ഹൃദയമിടിപ്പ് തീരെ കുറഞ്ഞു. ഡോക്ടർമാർക്ക് കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. നിസ്സഹായനായി സുരേഷ് തന്റെ മനസ്സിലെ കണക്കുകളിലേക്ക് നോക്കി. പാർവതിയുടെ ഹൃദയമിടിപ്പിന്റെ താളം പതിയെ പതിയെ നിലയ്ക്കാൻ തുടങ്ങിയിരുന്നു.
അപ്പോൾ അവനൊരു കാര്യം മനസ്സിലായി. പാർവതിയുടെ ഹൃദയത്തിന് സന്തോഷം ആവശ്യമാണ്. അവളുടെ ഉള്ളിലെ സ്നേഹം, പ്രതീക്ഷ, ആഗ്രഹം.അവൻ മനസ്സിലാക്കി. പാർവതിയുടെ അടുത്തിരുന്ന് അവൾക്ക് ഏറ്റവും ഇഷ്ടമുള്ള കഥകൾ പറഞ്ഞു കൊടുത്തു. അവൾക്ക് സന്തോഷം നൽകുന്ന പാട്ടുകൾ പാടി. അവളുടെ കൈയ്യിൽ മുറുകെ പിടിച്ച്, "നിന്റെ ഹൃദയത്തിന് കണക്കുകളില്ല, അത് സ്നേഹത്തിന്റെ താളത്തിൽ മിടിക്കേണ്ടതാണ്" പാറുവിനോട് അവൻ പറഞ്ഞു.
അത്ഭുതമെന്നു പറയട്ടെ, പാർവതിയുടെ ഹൃദയം പതിയെ മിടിച്ചു തുടങ്ങി. സുരേഷിൻ്റെ വാക്കുകളും സ്നേഹവും അവളുടെ ഹൃദയത്തിന് പുതിയ ജീവൻ നൽകി. അവളുടെ ഹൃദയമിടിപ്പ് തിരികെ വന്നു.മനുഷ്യന്റെ ഹൃദയമിടിപ്പ്, അത് വെറും സൂത്രമല്ല, ജീവന്റെയും വികാരങ്ങളുടെയും പ്രത്യാശയുടെയും സംഗീതമാണെന്ന്  തിരിച്ചറിയുക
അവന്റെ ഹൃദയത്തിൽ സ്നേഹം നിറച്ച് പാർവതിയുടെ ജീവിതം തിരികെ നൽകി.
സ്നേഹം സ്നേഹം സ്നേഹം!

രജി ഓടാശ്ശേരി

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.