ബിഡിജെഎസ് ഗാന്ധിജയന്തി സംഗമം സംഘടിപ്പിച്ചു
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജി ലോകത്തിനു സമ്മാനിച്ച സത്യദർശനം കൂടുതൽ കൂടുതൽ പ്രസക്തമാകുന്നു വെന്ന് ഭാരത് ധർമ്മ ജന സേന എറണാകുളം സിറ്റി ജില്ലാ പ്രസിഡൻറ് പി.ബി.സുജിത്ത് പ്രസ്താവിച്ചു.
മഹാത്മാഗാന്ധിയുടെ156-ാമത്
ജയന്തി ദിനത്തിൽ ഭാരത് ധർമ്മ ജന സേന എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജയന്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലോക മഹാ യുദ്ധത്തിൻറെ വക്കിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ. കിടമത്സരങ്ങളും ഭീകര വാദങ്ങളും കൂടുതൽ ശക്തി പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിസത്തിന് പ്രസക്തിയേറി വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടുതല ഗുരു മണ്ഡപത്തിനു സമീപം ചേർന്ന സംഗമ സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറ് കെ. കെ. പീതാംബരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബീന നന്ദകുമാർ, വടുതല എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻറ് സുരേന്ദ്രൻ തണ്ടാശ്ശേരി, ഇരുമ്പനം ഷാജി,ഭുവനേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡൻറ് അർജുൻ ഗോപിനാഥ്, സെക്രട്ടറി മനോജ് മാടവന എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ഗിരീഷ്തമ്പി
സ്വാഗതവും കുമാരി എം. ഒ. ശിവാനി നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE