വയോജന ദിനം ആചരിച്ചു കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മാള യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് എ. എസ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ ജോയ് മണ്ടകത്ത് നിർധനർക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. മാള കാർമ്മൽ കോളജ് അസി. പ്രൊഫസർ ജിലു മാത്യു വയോജന ദിന സന്ദേശം നൽകി. മാടക്കത്തറ ഗവ.ഹോമിയോ ഡിസ്പൻസറി ചീഫ് മെഡിക്കൽ ഓഫിസർ ഡോക്ടർ കെ.ആർ സിനി രമ്യ വാർദ്ധക്യകാല ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ്സെടുത്തു. സെക്രട്ടറി എസ്. സോമസുന്ദരം, ടഷറർ കെ. ഒ ഡേവിസ്, ജോൺസൺ കണ്ണമ്പുഴ, എൻ.കെ പ്രേമവാസൻ, എൻ. എൽ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.
kerala
SHARE THIS ARTICLE