All Categories

Uploaded at 2 years ago | Date: 09/10/2021 18:35:29

കറാച്ചി: ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമില്‍ വീണ്ടും മാറ്റം. പരിക്കേറ്റ ഷൊയൈബ് മസൂദിന് പകരം സീനിയര്‍ ഷൊയൈബ് മാലിക്കിനെ പാക്കിസ്ഥാന്‍റെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്നാണ് മസൂദ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ച ഷൊയൈബ് മാലിക്കായിരുന്നു. 2009ല്‍ ടി20 ലോകകപ്പ് നേടിയ പാക് ടീമിലും മാലിക് അംഗമായിരുന്നു. 2012, 2014, 2016 ടി20 ലോകകപ്പുകളിലും മാലിക്ക് പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.