All Categories

Uploaded at 2 years ago | Date: 07/08/2021 23:57:11

ടോക്കിയോ: ടോക്കിയോ ഒളിമ്ബിക്‌സിലെ ആദ്യ സ്വര്‍ണ്ണം ഇന്ത്യയുടെ എക്കാലത്തേയും അത്‌ലറ്റിക്‌സ് പുരുഷ ഇതിഹാസ താരം മില്‍ഖാ സിംഗിന് സമ്മാനിച്ച്‌ നീരജ് ചോപ്ര. ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ഇതിഹാസം മില്‍ഖാ സിംഗിന്റെ ആഗ്രഹം താന്‍ നിറവേറ്റി.

തനിക്ക് ലഭിച്ച ജാവലിന്‍ സ്വര്‍ണ്ണം മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നതായും നീരജ് ചോപ്ര പറഞ്ഞു. ഞാന്‍ ഈ സ്വര്‍ണ്ണ മെഡല്‍ മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നു. അദ്ദേഹം എവിടേയോ ഇരുന്ന് എന്റെ പ്രകടനം കണ്ടിരിക്കും. 1960ലെ റോം ഒളിമ്ബിക്‌സില്‍ നാലാംസ്ഥാനം വരെ എത്തിയ ഇതിഹാസ താരമാണ് മില്‍ഖാ.

അദ്ദേഹത്തിന്റെ പൂര്‍ത്തിയാക്കാനാകാത്ത സ്വപ്‌നമാണ് ഇന്ന് യാഥാര്‍ത്ഥ്യമായതെന്നും നീരജ് പറഞ്ഞു.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.