All Categories

Uploaded at 2 years ago | Date: 10/10/2021 11:12:48

ദുബായ്: ഐപിഎല്ലില്‍ (IPL 2021) തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി കാപിറ്റല്‍സ് (Dlehi Capitals) പ്ലേ ഓഫിലെത്തുന്നത്. 2019ല്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഡല്‍ഹി (DC) രണ്ടാം ക്വാളിഫയറില്‍ പുറത്തായി. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് (Mumbai Indians) തോറ്റു. 

ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഡല്‍ഹി ക്വാളിഫയറില്‍ കളിക്കാനിറങ്ങുന്നത്. മൂന്ന് തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ എത്താതെ പുറത്തായ ടീമാണ്. ഐപിഎല്ലില്‍ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നൈയ്ക്ക് തന്നെയാണ് മുന്‍ തൂക്കം.

ഇരുടീമും 25 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 15 മത്സരങ്ങളില്‍ ചെന്നൈ ജയിച്ചു. ഡല്‍ഹി ജയിച്ചത് പത്ത് കളിയില്‍. എന്നാല്‍ ഈ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് തവണയും ജയം ഡല്‍ഹിക്കൊപ്പമായിരുന്നു. ഏപ്രിലില്‍ ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഡല്‍ഹി ജയിച്ചു. യുഎഇയിലെത്തിയപ്പോള്‍ പാദത്തില്‍ മൂന്ന് വിക്കറ്റിനുമായിരുന്നു ഡല്‍ഹിയുടെ ജയം. 

യുഎഇയില്‍ ഇരുവരും അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും ഡല്‍ഹി ജയിച്ചു. ദുബായില്‍ മുമ്പ് കളിച്ച രണ്ട് മത്സരങ്ങളിലും ഡല്‍ഹിക്കായിരുന്നു ജയം. 

ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍ 222. ഡല്‍ഹിയുടെ ഉയര്‍ന്ന സ്‌കോര്‍ 198 റണ്‍സാണ്, കുറഞ്ഞ സ്‌കോര്‍ 83ഉം. ചന്നൈയുടെ കുറഞ്ഞ സ്‌കോര്‍ 110 റണ്‍സും.

sports

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.