ജോയ് നായരമ്പലം - അനുസ്മരണ സമ്മേളനം
. ഞാറക്കൽ ----
സാഹിത്യകാരൻ പ്രഭാഷകൻ അദ്ധ്യാപകൻ, ഗാന്ധിമാർഗ്ഗ പ്രവർത്തകൻ എന്നീ നിലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ജോയ് നായരമ്പലത്തിൻ്റെ നിര്യാണത്തിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ അനുസ്മരണ സമ്മേളനം നടത്തി.
ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.ജോസഫ് പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.വൈപ്പിൻ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സോജൻ വാളൂരാൻ ,സെക്രട്ടറി അനിൽ പ്ലാവിൻസ്, സരസൻ എടവനക്കാട്: പി.ആർ അലോഷ്യസ്, സുനിൽകുമാർ, ഗ്രെയ്സി ജോർജ്ജ്, ഡാളി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.
ഞാറക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ഗാന്ധി വിചാരധാര പ്രസിഡണ്ട് മാത്യൂസ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു. ജോസി' എം.ജി.സ്വാഗതവും രാഘവൻ അയ്യമ്പിള്ളി നന്ദിയും പറഞ്ഞു. ജോയ് നായരമ്പലത്തിൻ്റെ സ്മരണ നിലനിർത്താനുതകുന്ന പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുവാൻ സമ്മേളനം തീരുമാനിച്ചു.
kerala
SHARE THIS ARTICLE