All Categories

Uploaded at 1 year ago | Date: 17/11/2022 09:18:16

കഥ
------------------------
ചോദ്യങ്ങൾ 
by 
ഉണ്ണി വാരിയത്ത്  

     ആഭരണങ്ങൾ അണിഞ്ഞൊരുങ്ങാൻ പൊതുവെ സ്ത്രീകൾക്ക് വാസനയുണ്ട്. അതുപോലെയാണോ ആനകൾ? ഒരിക്കലുമല്ല.
നെറ്റിപ്പട്ടം അണിയാനോ തിടമ്പേറ്റാനോ മുത്തുക്കുടയും ആലവട്ടവും  വെഞ്ചാമരവുമായി എഴുന്നള്ളാനോ  ആനകൾക്ക് യാതൊരു താല്പര്യവും കാണില്ല.
     മറ്റൊന്ന്. മദം പൊട്ടിയോ വിരണ്ടോടിയോ ആളപായം വരുത്തുന്നത് ആനകളുടെ കുറ്റമല്ല. എന്നിട്ടും എന്തേ മനുഷ്യർ ഉത്സവങ്ങളുടെ പേരിൽ ആനകളെ നോക്കുകുത്തികളാക്കി പ്രദർശിപ്പിക്കുന്നത്?  നിർത്തിക്കൂടേ ഈ പൊങ്ങച്ചപ്രഹസനം?
     ചോദ്യങ്ങൾ ചോദിച്ചവനെ സമൂഹം ആനമണ്ടനെന്നു മുദ്ര കുത്തി. 
     ആനകൾ കാടിനെ സ്വപ്നം കാണും പോലെ അവൻ ആനകൾ ഇല്ലാത്ത നാടിനെ സ്വപ്നം കണ്ടു. 
                =====

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.