All Categories

Uploaded at 14 hours ago | Date: 16/10/2025 21:36:46

*കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ,  പുതിയ ഡിജിറ്റൽ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു*
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ, യൂണിവേഴ്സിറ്റി ഐടി വിഭാഗം  വികസിപ്പിച്ചെടുത്ത സർവകലാശാലയുടെ പുതിയ വെബ്സൈറ്റ് ഒക്ടോബർ 16 നു 3 മണിക്ക് ബഹു: വൈസ് ചാൻസലർ ഡോ : മോഹനൻ കുന്നുമ്മൽ ഉൽഘാടനം നിർവഹിച്ചു. അക്കാദമിക് ട്രാൻസ്ക്രിപ്റ്റിനായുള്ള (ബി എസ് സി നഴ്സിംഗ് -ഇയർ സ്കീം) ഓൺലൈൻ പോർട്ടലിന്റെയും, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്നായുള്ള ഓൺലൈൻ പോർട്ടലിന്റെയും ഔപചാരികമായ ഉദ്ഘാടനവും ബഹുമാനപ്പെട്ട വൈസ് ചാൻസലർ നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ ഡോ : സി പി വിജയൻ, രജിസ്ട്രാർ ഡോ: ഗോപകുമാർ എസ്, പരീക്ഷാ കൺട്രോളർ ഡോ. അനിൽകുമാർ എസ് , ഫിനാൻസ് ഓഫീസർ ശ്രീ . സുധീർ എം എസ്, ഡീൻ അക്കാദമിക് ഡോ. ബിനോജ് ആർ , ഡീൻ റിസർച്ച് ഡോ: കെ എസ് ഷാജി, വിദ്യാർത്ഥികാര്യ ഡീൻ ഡോ: ആശിഷ് രാജശേഖരൻ, സിസ്റ്റം മാനേജർ ശ്രീ. ഹരിലാൽ, യൂണിവേഴ്സിറ്റി ഓഫീസർമാർ എന്നിവർ സന്നിഹിതരായിരുന്നു.
അക്കാദമിക് ട്രാൻസ്ക്രിപ്റ്റിനും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുമുള്ള ഓൺലൈൻ പോർട്ടൽ നടപ്പിലാവുന്നതുവഴി യൂണിവേഴ്സിറ്റി മറ്റൊരു ഒരു  സുപ്രധാന നാഴികക്കല്ല് കൂടി    അടയാളപ്പെടുത്തുകയാണ് , എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഓൺലൈൻ പോർട്ടൽ സർവകലാശാലയുടെ ഏറ്റവും പുതിയ  സംരംഭമാണ്. 
ഈ നൂതന പോർട്ടലുകൾ , ട്രാൻസ്ക്രിപ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ജനറേഷൻ പ്രക്രിയയെ കാര്യക്ഷമമാക്കാനും വിദ്യാർത്ഥികൾക്കും സർവകലാശാലയ്ക്കും ഒരുപോലെ കാര്യക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.