മുളന്ത്തുരുത്തി
കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്ത്തുരുത്തി മേഖലയുടെ കൺവെൻഷൻ മാർച്ച് 9തിയതി രാവിലെ 10മണിക്ക് മുളന്ത്തുരുത്തി ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ പിറവം എം. ൽ. എ. അനൂപ് ജേക്കബ് ഉത്ഘാടനം ചെയ്തു., സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു മേനച്ചേരി മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഐ. ഡി. കാർഡ് വിതരണവും, സംസ്ഥാന -ജില്ലാ നേതാക്കളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്മാരായ മറിയാമ്മ ബെന്നി (മുളന്ത്തുരുത്തി ), കെ. ആർ. ജയകുമാർ (എടക്കാട്ടുവയൽ ), രാജേഷ്. എം. ആർ. (ചോറ്റാനിക്കര ), വൈസ് പ്രസിഡന്റ് ജോർജ് മാണി പട്ടശ്ശേരി (മുളന്ത്തുരുത്തി )സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിഷാജി (മുളന്ത്തുരുത്തി )സംസ്ഥാന ട്രഷറർ ബൈജു പെരുവ, ജില്ലാ ജനറൽ സെക്രട്ടറി സുമേഷ്. കെ. കെ., വൈസ് പ്രസിഡന്റ് മാരായ രാഹുൽ, ദിവ്യ, സെക്രട്ടറിമാരായ കെ. സി. ജോഷി, ഷിൻസ് കൊടുവയിൽ എന്നിവർ ആശംസകൾ നേർന്നു, സുഭാഷ്. ടി. ആർ. അധ്യക്ഷൻ ആയിരുന്നു, ദിനു മുളന്ത്തുരുത്തി നന്ദി രേഖപെടുത്തി.
kerala
SHARE THIS ARTICLE