All Categories

Uploaded at 6 months ago | Date: 01/07/2024 14:58:43

കോലഞ്ചേരി മെഡിക്കൽ കോളേജിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കോലഞ്ചേരി മെഡിക്കൽ കോളേജ്, IMA കോതമംഗലം, എറണാകുളം ജില്ല ഗുരുകുലം സ്റ്റഡി സർക്കിൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നുവന്ന ലഹരി വിരുദ്ധ ക്യാമ്പ്  കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടെ സമാപിച്ചു...

 ജില്ലാ സാമൂഹ്യ നീതി ഓഫീസർ  സ്മിത എം വി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് CEO യും സെക്രട്ടറിയുമായ ജോയ് പി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ നീതു കുര്യൻ (Asst Prof Dept of Psychiatry )സ്വാഗതം പറഞ്ഞു ഡോ നിഷ.എ. (Prof and Head in charge, Dept of Psychiatry )ഡോ ലിസ്സ തോമസ് (President,IMA Kothamangalam )ഡോ ജി ശ്രീകുമാർ (President IMA Kolenchery ) എം എസ് സുരേഷ് (State Co Ordinater Narayana Gurukulam Study Circle )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ കോളേജ് ഡി അഡിക്ഷൻ സെന്റർ പ്രൊജക്റ്റ്‌ ഡയറക്റ്ററും UN ഗ്ലോബൽ മാസ്റ്റർ ട്രൈന റുമായ  ഫ്രാൻസിസ് മൂത്തേടൻ കൃതജ്ഞത രേഖപ്പെടുത്തി. ഇദ്ദേഹമാണ് സ്കൂളുകൾ, റെസിഡൻസ് അസോസിയേഷൻ, കുടുംബയോഗങ്ങൾ എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നയിച്ചത്. വൈദീക ശ്രേഷ്ഠന്മാർ, മെഡിക്കൽ കോളേജ് ഡോക്ടർമാർ, നഴ്സ്മാർ,നഴ്സിംഗ് വിദ്യാർഥികൾ, സ്റ്റാഫുകൾ, ഡി അഡിക്ഷൻ ചികിത്സ നടത്തികൊണ്ടിരിക്കുന്നവർ, വിമുക്തി നേടിയവർ തുടങ്ങി 150 ൽ അധികം അംഗങ്ങൾ പങ്കെടുത്തു. ഗുരുകുലം സ്റ്റഡി സർക്കിളിനെ പ്രതിനിധീകരിച്ച് ജില്ലാ കാര്യദർശി  സി എസ് പ്രതീഷ്, ജില്ലാ സഹകാരി  സുനിൽ മാളിയേക്കൽ, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ അഭിജിത് കെ എസ് എന്നിവർ പങ്കെടുത്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.