കെ പി പി എ പറവൂർ മേഖല കൺവെൻഷനും കുടുംബ സംഗമവും സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ.കെ. ജോസ് ഉദ്ഘാടനം ചെയ്യുന്നു.
കേരളപോലീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ പറവൂർ മേഖല കൺവൻഷനും കുടുംബ സംഗമവും പറവൂർ കെ.ആർ ഗംഗാധരൻ ഹാളിൽ മേഖല പ്രസിഡൻ്റ് ടി. എസ്. ശിവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡൻ്റ് കെ.കെ. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.പി ഏയ്ഞ്ചൽസ് മുഖ്യപ്രഭാഷണം നടത്തി.
ബേബി ജോസഫ് ,കെ. എസ് സലിം, എം.എസ് ശ്യാംകുമാർ, കെ.വി.ജിനൻ ,ടി.ബി. മുരളി, കെ.ശ്രീകുമാർ ,എ.വി. നാരായണൻ , പി.കെ. ഹരി എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.