മിനിക്കഥ -
മതിലും വാതിലും -
✍️ഉണ്ണി വാരിയത്ത്
പുറമ്പോക്കിലെ ഒരു കുടിലിലായിരുന്നു അയാൾ ജനിച്ചത്. ചുറ്റുവട്ടത്ത് മതിലുകൾ ഇല്ലായിരുന്നു.
ഇപ്പോൾ സ്വന്തം മണിമാളികയിലാണ് അയാൾ ജീവിക്കുന്നത്. ചുറ്റും മതിലുകൾ അയാൾ ഉയർത്തിയിരിക്കുന്നു.
സമൂഹത്തിനു മുമ്പിൽ മനസ്സ് മതിലാ കരുതെന്നും, ആർക്കും എപ്പോഴും കടന്നുവരാവുന്ന തുറന്ന വാതിലാകണമെന്നും അയാൾ മന:പൂർവ്വം മറന്നുപോയിരിക്കുന്നു.
അയാൾക്ക് കുടിലല്ലേ യോജിച്ചത്? കാലം തീരുമാനിക്കുമാ യിരിക്കും!
story
SHARE THIS ARTICLE