മിനിക്കഥ -
ഒരുവേള -
✍️ഉണ്ണി വാരിയത്ത്
അവൻ നന്ദി പറഞ്ഞു അവളെ കണ്ടുമുട്ടിയ ആ നിമിഷത്തിന്. പക്ഷേ, തുടർന്നുള്ള സംഭവവികാസങ്ങളിൽ അവൻ ആ നിമിഷത്തെ ശപിച്ചു.
അതിന്, ആ നിമിഷം എന്തു പിഴച്ചു? വിശ്വാസവഞ്ചന ചെയ്തത് അവളല്ലേ?
പൊന്നു വെയ്ക്കേണ്ടിടത്ത് പൂവെങ്കിലും വെയ്ക്കുക എന്ന് പറയാറുള്ളതുപോലെ, ഒരു പ്രണയത്തിനു പകരം വെയ്ക്കാനാവുമോ മറ്റൊരു പ്രണയം എന്ന് അവൻ ശങ്കിച്ചു. ഒരുവേള അതും കാക്കപ്പൊന്നായാലോ, അല്ലെങ്കിൽ കാക്കപ്പൂവായാലോ?
story
SHARE THIS ARTICLE