മിനിക്കഥ -
പൊരുത്തം -
✍️ഉണ്ണി വാരിയത്ത്
അവന്റെ രണ്ടാംകെട്ടായിരുന്നു അത്. അവളുടെയും. അവന്റെ ആദ്യഭാര്യ മരിച്ചത് ഒരു അപകടത്തിലാണ്. അവളുടെ ആദ്യഭർത്താവും തഥൈവ. ആദ്യഭാര്യയിൽ അവന് കുട്ടികളുണ്ടായിരുന്നില്ല. ആദ്യഭർത്താവിൽ അവൾക്കും. എന്തൊരു പൊരുത്തം!
രണ്ടാംകെട്ടിലും അവർക്കു കുട്ടികളുണ്ടായില്ല.
ശാരീരികമായ ന്യൂനത അവനോ അവൾക്കോ ആർക്കായിരിക്കും? -- നാട്ടുകാർ തമ്മിൽത്തമ്മിൽ ചെവി കടിച്ചു. ഉത്തരമ റിയാത്ത ചോദ്യം!
അവനും അവന്റെ ആദ്യഭാര്യയ്ക്കും, അതുപോലെ അവൾക്കും അവളുടെ ആദ്യഭർത്താവിനും അറിയാമായിരുന്നു ഉത്തരം. അതായത്, അവനും അവൾക്കും കുട്ടികളുണ്ടാവില്ല എന്ന്!
story
SHARE THIS ARTICLE