നിധി കമ്പനീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ജൂലൈ 14 ഞായറാഴ്ച പറവൂരിൽ
എറണാകുളം ജില്ലയിലെ നിധി സംരംഭകരായവരുടെ കൂട്ടായ്മയായ നിധി കമ്പനീസ് അസോസിയേഷൻ എറണാകുളം സോണൽ വാർഷിക സമ്മേളനം ജൂലൈ 14 ഞായറാഴ്ച രാവിലെ 10 മുതൽ പറവൂർ കെടാമംഗലം കവിത ഇവൻ്റ് ഹബ്ബിൽ നടക്കും. വാർഷിക സമ്മേളനം കേരള പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എൻ.സി.എ എറണാകുളം ജില്ലാ പ്രസിഡൻ്റ് എം.വി.മോഹനൻ അധ്യക്ഷനാകും. ബിസിനസ് പ്രമോഷൻ അവാർഡുകൾ മുൻമന്ത്രി എസ്.ശർമയും, വിദ്യാഭ്യാസ അവാർഡുകൾ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാക്യഷ്ണനും സമ്മാനിക്കും. ബിസ്നസ് യോഗം സംസ്ഥാന പ്രസിഡൻ്റ് ഡേവിസ് എ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.സലീഷ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് ഇ.എ. ജോസഫ് കോമ്പൗണ്ടിംഗ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കും. സംസ്ഥാന കോഡിനേറ്റർ ജിമ്മി ജോർജ്ജ് ഇൻഷൂറൻസ് വിതരണം ചെയ്യും. നിധി നിയമങ്ങളെക്കുറിച്ച് നടക്കുന്ന സെമിനാറിൽ സോണൽ വൈസ് പ്രസിഡന്റ് ഡോ. കെ.പത്മനാഭൻ ക്ലാസ്സെടുക്കും. പറവൂർ താലൂക്ക് പ്രസ്സ് ക്ലബിനു വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ സോണൽ പ്രസിഡൻ്റ് എം.പി.മോഹനൻ, ജനറൽ സെക്രട്ടറി കെ.ഒ.വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ഡോ.കെ. പത്മനാഭൻ, പ്രോഗ്രാം കൺവീനർ കെവിൻ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
kerala
SHARE THIS ARTICLE