All Categories

Uploaded at 3 years ago | Date: 01/12/2021 18:05:39

ജൈവവള കൂട്ട് വിതരണ ഉദ്ഘാടനം

 

കോടഞ്ചേരി :

 

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) പ്രകാരം  അപേക്ഷ നൽകി രജിസ്റ്റർ ചെയ്ത കർഷകർക്കുള്ള ജൈവവള കൂട്ടുകളായ ട്രൈക്കോഡെർമയിൽ സമ്പുഷ്ടമാക്കിയ ജൈവവളത്തിന്റേയും, ബയോ ഡീ കമ്പോസർ ലായനിയുടേയും സൗജന്യ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്   അലക്സ് തോമസ് നിർവഹിച്ചു. മാതൃകാ രീതിയിൽ വേറിട്ട പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന കോടഞ്ചേരി കൃഷിഭവന് സർവ്വ പിന്തുണയും പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

ജൈവ കർഷക താല്പര്യ സംഘത്തിന്റെ  നേതൃത്തിൽ 3 ഇടങ്ങളിലെ കർഷകരുടെ  യൂണിറ്റിൽ നിന്നാണ് വളം നിർമ്മിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിൽ , വാർഡംഗം വാസുദേവൻ ഞാറ്റു കാലായിൽ കൃഷി അസിസ്റ്റന്റുമമാരായ റെനീഷ് എം രാജേഷ് കെ.സജിത്ത്  എന്നിവർ പങ്കെടുത്തു.

ആത്മ ബ്ലോക്ക് ടെക്നിക്കൽ മാനേജർ സെബിൻ പൗലോസ്, ബ്ലോക്ക് എസ് എൽ ആർ പി സാദിഖ് പി വിഎസ്.എൽ ആർ പി സണ്ണി കെ.സി.എസ്. ആർ പി.ബൈജു കിഴക്കേടത്ത് ,ഷാജി തിരുമല ,അലക്സാണ്ടർ മണിമല സജി കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

 കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് രൂപകല്പന ചെയ്ത് നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്ക്   കോടഞ്ചേരിയിൽ തുടക്കമിട്ടു.

 മണ്ണിന്റെ സ്വാഭാവിക ഘടനയ്ക്കും, ജീവനും ജൈവാംശം നിലനിർത്തുന്നതിനും സൂക്ഷ്മാണുക്കളും ഫലപുഷ്ടിയും നിലനിർത്തുന്നതിനും ജൈവ കൃഷി കൂടിയേ തീരൂ എന്ന തിരിച്ചറിവാണ് പദ്ധതിക്കാധാരം. അതോടൊപ്പം തന്നെ പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്താനും ജൈവ കൃഷി സാധ്യമാക്കുന്നു.

കോടഞ്ചേരി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദിന്റെ   നേതൃത്വത്തിൽ കൃഷി അസിസ്റ്റന്റുമാരായ റെനീഷ് എം രാജേഷ് കെ.സജിത്ത് വർഗ്ഗീസ്   എന്നിവരുടെ  മേൽനോട്ടത്തിലുമാണ് ജൈവ കർഷക താല്പര്യ ഗ്രൂപ്പിന്റെ  3 ഇടങ്ങളിലുള്ള   യൂണിറ്റിൽ നിന്നാണ് വളക്കൂട്ട്  നിർമ്മാണം .ഭാരതീയ സുഗന്ധ വിള കേന്ദ്രത്തിൽ നിന്നുള്ള  ഏറ്റവും പുതിയ  ജൈവ നിയന്ത്രണ ഉപാധിയായ പൊടിരൂപത്തിലുള്ള ട്രൈക്കോഡെർമ ആസ്പെറില്ലം കാപ്സൂൾ രൂപത്തിലുള്ള ട്രൈക്കോഡെർമ ഹാർസിയാന, ദേശീയ   ജൈവകൃഷി കേന്ദ്രത്തിൽ നിന്നുള്ള  ബയോ ഡീ കമ്പോസർ വേസ്റ്റ് ലായനി എന്നിവ ചേർത്താണ്  പ്രകൃതി ജന്യ ജൈവവളക്കൂട്ടുകൾ നിർമ്മിച്ചിട്ടുള്ളത്.

agriculture

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.