പറവൂർ റോട്ടറി ക്ലബ് ഓഫ് റോയൽ ഹെറിറ്റേജും SNDP ശാഖ 2663 മനക്കപ്പടിയും സംയുക്തമായി സംഘടിപ്പിച്ച തൈറോയ്ഡ്, ലിവർ, കൊളസ്ട്രോൾ സൗജന്യ രോഗനിർണയ ക്യാമ്പ്, മനക്കപ്പടി ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത ലാലു ഉദ്ഘാടനം നിർവഹിച്ചു, പറവൂർ ശാന്തി ഹോസ്പിറ്റൽ MD ശ്രീ സി എം രാധാകൃഷ്ണൻ ബോധവൽക്കരണ ക്ലാസ് നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ബിജു വട്ടത്തറ അധ്യക്ഷത വഹിച്ചു. പറവൂർ SNDP യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി, കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, വാർഡ് മെമ്പർ ലൈജു K M, റോട്ടറി ക്ലബ് സെക്രട്ടറി ശ്യാംകുമാർ, ട്രഷറർ എം എസ് അനിൽ,റോട്ടറി മുൻ പ്രസിഡന്റ് C P മോഹൻ, റോട്ടറി ഇന്നർ വീൽ സെക്രട്ടറി സരിത ബിജു, എന്നിവർ പങ്കെടുത്തു. 100 പേർക്ക് സൗജന്യ സേവനം ലഭ്യമാക്കി.
kerala
SHARE THIS ARTICLE