All Categories

Uploaded at 7 hours ago | Date: 12/07/2025 17:16:30

*അയ്യോ,പാവം..!*



ഹൃദയത്തിൽ കത്തിയുരുകിയൊലിക്കുന്ന മെഴുകുതിരി,
കാറ്റിന്റെ ഗതിവിഗതികൾക്കനുസരിച്ച് കെട്ടുപോയേക്കാവുന്നപോലെ കത്തുകയാണ്.

ജീവിതമാകുന്ന കോഴിക്കുഞ്ഞിന്റെ
തലക്കുമുകളിൽ വട്ടമിട്ടുപ്പറക്കുന്നു,
മരണമാകുന്ന പരുന്ത്..!

മരണത്തെ മുഖാമുഖം കാണുമ്പോഴും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നില്ല.

ആ വഴിയത്ര അയാൾക്ക് പരിചയമില്ലായിരുന്നു.
അയാൾ നടന്ന വഴിയായിരുന്നില്ല അത്.

അവരെല്ലാം കൂടി ആ വഴിയിൽ നടത്തിക്കുകയായിരുന്നു അയാളെ.

ആർക്കും വേണ്ടാതാകുമ്പോഴാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്.

മരിച്ചതിന് ശേഷമായിരുന്നു,
അയാൾ എല്ലാവർക്കും അയ്യോ...,പാവമായത്..!
അദ്ദേഹം പാവമായത്..!!


____മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം.

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.